മംഗലുരു :കര്‍ണാടകയിലെ സൌത്ത് കാനറ പ്രദേശത്തുള്ള സജ്പനഡ് എന്നാ ഗ്രാമത്തിലാണ് പത്ത് മാസം പോലും തികയാത്ത കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചത്. കടുത്ത പണിയും ചുമയും ശ്വാസ തടസ്സവും കണ്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മംഗലുരുവിലെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. ലക്ഷണങ്ങള്‍ ശ്രദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ് ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്.അടുത്ത ബന്ധുക്കളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്.