LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോജുവിനെ മദ്യപാനിയായി മുദ്രകുത്തിയത് ശരിയല്ലെന്ന് മുഖ്യമന്ത്രി; മഹിളാ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: റോഡ്‌ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച സിനിമാ താരം ജോജുവിനെ മദ്യപാനിയായി മുദ്രകുത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ അടിയന്തര ​പ്രമേയത്തിന്​ അനുമതി തേടി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജോജുവിനെതിരെ മോശം പരാമര്‍ശം നടത്തിയ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ആസ്വദിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും, ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ അക്രമ പരമ്പര നടത്തുന്നവരാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ 10 വര്‍ഷം ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതെന്നും വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജോജു അപമാര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ജോജുവിനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മഹിള കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More