LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു വര്‍ഷത്തിന് ശേഷം സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം: നയതന്ത്ര ബാഗ്‌ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന് ജാമ്യം. സരിത്ത്, റോബിൻസൺ, റമീസ് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന് മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ സാധിക്കുക. 'കൊഫെപോസ' ചുമത്തിയതിനാലാണ് മറ്റ് പ്രതികൾക്ക് ഇന്ന് പുറത്തിറങ്ങാൻ സാധിക്കാത്തത്. സ്വപ്നയുടെ മേൽ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്രതികള്‍ക്കെതിരെ യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ വാദിച്ചത്. എന്നാല്‍ എന്‍ ഐ എയുടെ ഈ വാദം ഹൈക്കോടതി തള്ളുകയും, 25 ലക്ഷം രൂപ ബോണ്ടില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ ടി റമീസ്, ജലാല്‍ തുടങ്ങിയവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനത്തോടെയാണ് പൂര്‍ത്തിയാവുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈക്കോടതി ഉത്തരവിൻ്റെ വിശദമായ പകർപ്പ് കിട്ടിയാൽ മാത്രമേ എൻഐഎ കേസിലെ ജാമ്യവ്യവസ്ഥ വ്യക്തമാവൂ. അതേസമയം, സ്വപ്നയെ ചിലരൊക്കെ ചേര്‍ന്ന് കുടുക്കിയതാണെന്നും, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം സ്വപ്ന മാധ്യമങ്ങളെ കാണുമെന്നും അമ്മ പ്രഭാ സുരേഷ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More