LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കൂളില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പ്രതിഷേധിച്ച് അധ്യാപിക

പാലക്കാട്: ജീന്‍സും ടോപ്പും ധരിച്ചെത്തിയതിന് പരിഹസിച്ച സഹപ്രവര്‍ത്തകര്‍ക്കുമുന്നില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പ്രതിഷേധിച്ച് അധ്യാപിക. പാലക്കാട് മോയന്‍സ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപിക ഡോ. ലിസ പുല്‍പറമ്പിലാണ് തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ചത്. ജീന്‍സ് ധരിച്ച് പുറത്തിറങ്ങിയാല്‍ അത് തുറിച്ചുനോക്കപ്പെടേണ്ടതല്ലെന്നും ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ മാത്രം സ്വാതന്ത്ര്യത്തില്‍ വരുന്ന കാര്യമാണെന്നും ലിസ പുല്‍പറമ്പില്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍.

'സാധാരണയായി സ്‌കൂളിലേക്ക് പോകുമ്പോള്‍ നീളമുളള ടോപ്പുകളും പാന്റും ഷാളുമൊക്കെയാണ് ധരിക്കുക. കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയതിനുപിന്നാലെ ഷോര്‍ട്ട് ടോപ്പും ജീന്‍സും പതിവാക്കി. അന്ന് തന്നെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുണ്ടായിരുന്നു. ഒരു അധ്യാപിക ജീന്‍സ് ധരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്' ലിസ പറഞ്ഞു.

യാഥാസ്ഥിതിക ബോധത്തില്‍ നിന്നുളള ചോദ്യങ്ങളും പരിഹാസങ്ങളുമാണ് അവയെന്നതിനാല്‍ കാര്യമാക്കിയില്ല. സ്‌കൂള്‍ തുറക്കുന്നതിന്റെ തലേന്ന് ഒരു സഹപ്രവര്‍ത്തക  വിളിച്ച് നാളെ ഏത് വസ്ത്രമാണ് ധരിക്കുന്നതെന്ന് ചോദിച്ചു. താന്‍ ഏത് വസ്ത്രമായിരിക്കും ധരിക്കുക എന്നത് അധ്യാപകര്‍ക്കിടയിലെ ചര്‍ച്ചാവിഷയമാണെന്നത് അന്നാണ് അറിഞ്ഞത്. അപ്പോഴാണ് ഇത്തരക്കാര്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന തീരുമാനമെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുണ്ടും ഷര്‍ട്ടും പുരുഷന്റെ വേഷമായതുകൊണ്ട് ധരിച്ചതല്ല. ഞാന്‍ എന്ത് ധരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ അതില്‍ നിന്നുളള സ്വതന്ത്ര്യ പ്രഖ്യാപനം, ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്നിവയുടെ ഭാഗമായിരുന്നു തീരുമാനം. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് വസ്ത്രധാരണത്തെയും ചിന്താഗതിയെയുമെല്ലാം ചോദ്യം ചെയ്യുന്ന യാഥാസ്ഥിതിക നിലപാടുകള്‍ ശരിയാണെന്ന് കരുതുന്നില്ല. അതിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് ലിസ പുല്‍പറമ്പില്‍ പറഞ്ഞു.

Contact the author

Web Desk