LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സ്നേഹം എന്താണെന്ന് അവര്‍ക്ക് അറിയില്ല, അവരോട് ക്ഷമിക്കൂ' - കോഹ്‌ലിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ബോളര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍  കോഹ്ലിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വീറ്റിലൂടെയാണ് കോഹ്ലിക്ക് പിന്തുണയുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉണ്ടായ സാഹചര്യത്തിലാണ് രാഹുലിന്‍റെ പ്രതികരണം. വിദ്വേഷം പ്രച്ചരിപ്പിക്കുന്നവര്‍ക്ക് സ്നേഹം എന്താണെന്ന് അറിയില്ലെന്നും അവര്‍ക്ക് ഇത്തരത്തില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

'പ്രിയപ്പെട്ട വിരാട്, മനസ്സില്‍ വിദ്വേഷം കൊണ്ട് നടക്കുന്നവര്‍ക്ക് മാത്രമേ ഇത്രയും മോശമായി സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അവര്‍ക്ക് എവിടെ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. ഇത്തരം ചിന്തകള്‍ കൊണ്ട് നടക്കുന്നവരുടെ വാക്കുകള്‍ മറക്കുകയും ക്ഷമിക്കുകയും ചെയ്യുക. ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുക' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഷമിക്കെതിരെ കടുത്ത സൈബര്‍ - വര്‍ഗ്ഗീയ ആക്രമണമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് മുഹമ്മദ് ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്നും, നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതെന്നും കോഹ്‌ലി പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരോവറില്‍ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ആ കളിയില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഷമി പണം വാങ്ങി ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചുവെന്നാണ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആരോപണം. 

ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24-ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ കോഹ്ലിക്കും, അനുഷക ശര്‍മക്കുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് 10 മാസം പ്രായമുള്ള കുഞ്ഞിന് നേരെയും സൈബര്‍ ആക്രമണം തിരിയുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More