LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ കൊറോണ മരണം 19; രോഗ ബാധിതര്‍ 864

ഡല്‍ഹി :കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ 19 - പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെയും തൊട്ടു തലേന്നുമായി  കര്‍ണാടകയിലും മഹാരാഷ്ട്രയിലും  ഓരോ മരണങ്ങള്‍  റിപ്പോര്‍ട്ട്  ചെയ്തിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക്. രാജ്യത്ത് കൊറോണാ ബാധയെ തുടര്‍ന്ന് 864 -പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

വെള്ളിയാഴ്ച ഒരാള്‍കൂടി മരിച്ചതോടെ കര്‍ണാടകയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഡല്‍ഹി യാത്ര കഴിഞു തിരിച്ചെത്തിയ 65 -കാരനാണ് തുംകൂറില്‍  മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ 80-വയസ്സില്‍ പരം പ്രായമുള്ളയാളും  കശ്മീരില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 135-ആയി ഉയര്‍ന്നു.

ആകെ ചികിത്സ ലഭിച്ച 864 -പേരില്‍ 88 -പേര്‍ക്ക്  അസുഖം മാറിയതായി ആരോഗ്യ മന്ത്രാലയം അറയിച്ചു 

 

Contact the author

Web Desk