ബംഗളൂരു: കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തിനുപിന്നാലെ ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കര്‍ണാട സര്‍ക്കാര്‍. ജിമ്മുകള്‍ക്കും ഫിറ്റ്‌നസ് സെന്ററുകള്‍ക്കും വേണ്ടിയുളള മാര്‍ഗനിര്‍ദേശങ്ങളുടെ രൂപരേഖ തയാറാക്കിവരികയാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എങ്ങനെയാണ് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കേണ്ടത്, പ്രശ്‌നം കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങള്‍ക്ക് ജിമ്മിലെ പരിശീലകരെ പ്രാപ്തരാക്കണമെന്നടക്കമുളള നിര്‍ദേശങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ തയാറാക്കുന്നത്.
'പുനീതിന്റെ മരണത്തിനു പിന്നാലെ അമിത വ്യായാമമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നടക്കമുളള ഊഹാപോഹങ്ങള്‍ വന്നിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒരുപാട് പേര്‍ക്കുണ്ട്. എന്നാല്‍ ജിമ്മുകളെക്കുറിച്ച് തെറ്റായ നിഗമനങ്ങളിലേക്ക് എത്തേണ്ട കാര്യമില്ല. കാര്‍ഡിയോളജിസ്റ്റുകളടക്കമുളള വിദഗ്ദരുമായി ചര്‍ച്ച ചെയ്താണ് പുതിയ രൂപരേഖ തയാറാക്കുന്നത്' മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്നായിരുന്നു പുനീത് രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുനീതിന് അധിക രക്ത സമ്മര്‍ദ്ദമോ അസ്വഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടര്‍ രമണ റാവു വ്യക്തമാക്കിയിരുന്നു. ഇസിജിയിലെ ചെറിയ വ്യതിയാനങ്ങളെത്തുടര്‍ന്ന് വിക്രം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായതെന്നും പുനീതിന്റെ മരണം അമിത വ്യായാമം മൂലമല്ലെന്നും രമണ റാവു കൂട്ടിച്ചര്‍ത്തു.