ഡല്‍ഹി: കോറോണാ വ്യാപനം മുന്‍കൂട്ടിക്കണ്ട് മുന്നൊരുക്കം എന്ന നിലയില്‍ നാല്പതിനായിരം വെന്റിലേറ്ററുകള്‍ അടിയന്തരമായി നിര്‍മ്മിക്കണമെന്ന് പൊതുമേഖലാ സ്ഥാപനമായ ബെല്ലിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബെല്ലിനോട് (ഭരത് ഇലക്ട്രോണിക്സ് ) മുപ്പതിനായിരം വെന്റിലേറ്ററുകള്‍ രണ്ടുമാസത്തിനകം നിര്‍മ്മിച്ച് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യത്തിനു തികയാത്ത സാധനങ്ങള്‍ അടിയന്തിരമായി എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തും. പതിനായിരം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ മറ്റൊരു പൊതുമേഖലാ സ്ഥാപത്തെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം ജോയിന്‍ സെക്രട്ടെറി ലവ് അഗര്‍വാള്‍ പറഞ്ഞു