LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചിട്ടും കളക്ടര്‍ ജയശ്രീ തിരിഞ്ഞുനോക്കിയില്ല- ദീപ പി മോഹനന്‍

കോട്ടയം: കോട്ടയം കളക്ടര്‍  ഡോ. പി കെ ജയശ്രീക്കെതിരെ ഗുരുതര ആരോപണവുമായി എംജി സര്‍വ്വകലാശാലയിലെ ജാതിവിവേചനത്തിനെതിരായി പോരാടുന്ന ഗവേഷക ദീപ പി മോഹനന്‍. കളക്ടറുടേത് നിരുത്തരവാദിത്വപരവും നിരാഹാര സമരം നടത്തുന്ന തന്നെ അവഹേളിക്കുന്നതുമായ സമീപനവുമാണെന്ന് ദീപ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടർക്കെതിരായ ആരോപണം. 

നവംബർ മൂന്നാം തിയതി കളക്ടര്‍ നേരിട്ട് സര്‍വ്വകലാശാലയിലെത്തി വൈസ് ചാന്‍സലറുമായി സംസാരിച്ച് തനിക്കെതിരായി നടക്കുന്ന ജാതിവിവേചനത്തിന് പരിഹാരം കാണുമെന്ന് തഹസില്‍ദാര്‍  ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താ വൈദ്യസഹായം തേടിയതെന്നും പിറ്റേന്ന് കളക്ടര്‍ സര്‍വ്വകലാശാലയിലെത്തിയില്ലെന്നും ദീപ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വയ്യാതെ കിടക്കുന്ന ഞാൻ രേഖാമൂലം പരാതി നൽകിയാൽ മാത്രമേ പ്രശ്നത്തിൽ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത്‌ വഴി കളക്ടർ അറിയിക്കുകയായിരുന്നു. അങ്ങനെ ഞാൻ ഒപ്പിട്ട പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്കാൻ ചെയ്ത് ഇ മെയിൽ ചെയ്തു കൊടുത്തു. എന്നിട്ടും കളക്ടർ സർവ്വകലാശാലയിൽ എത്തിയില്ല. തുടർന്ന് എന്നോട് കളക്ട്രേറ്റിലേക്ക് ചർച്ചക്ക് പങ്കെടുക്കാൻ ചെല്ലാൻ പറഞ്ഞ് കത്ത് കൊടുത്തുവിടുകയാണുണ്ടായത്. കോട്ടയം വരെ യാത്ര ചെയ്തു പോകാൻ സാധിക്കാത്തത് കൊണ്ടാണ് ചർച്ചക്ക് പോകാതിരുന്നത്' ദീപ പറഞ്ഞു.
ജീവൻ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടർ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ തന്റെ സാനിധ്യമില്ലാത്ത നടന്ന ചർച്ച ഏകപക്ഷീയമാണെന്നും ദീപ കൂട്ടിച്ചേർത്തു.
Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More