LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരം മുറിക്കാന്‍ തമിഴ്നാടിന് നല്‍കിയ അനുമതി ഉടന്‍ റദ്ദാക്കണം - പി ജെ ജോസഫ്

തിരുവനന്തപുരം: മരം മുറിക്കാന്‍ തമിഴ്നാടിന് കേരളം നല്‍കിയ അനുമതി ഉടന്‍ റദ്ദാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി ജെ ജോസഫ്. മരം മുറിക്കാന്‍ അനുവാദം നല്‍കിയത് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. 

അതേസമയം, മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനോ ജലവിഭവ വകുപ്പ് മന്ത്രിക്കോ വനംവകുപ്പിനോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് വനം വകുപ്പ് മന്ത്രിയുടെ മറുപടി. സംഭവം വിവാദമായതോടെ വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ ആ​ൻ​ഡ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നോ​ട് വ​നം​മ​ന്ത്രി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് അഭിനന്ദനമറിയിച്ചുള്ള കത്ത് ട്വീറ്റ് ചെയ്തതോടെയാണ് ബേബി ഡാമിന്​ താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തറിയുന്നത്. ബേബി ഡാമിനു താഴെയുളള പതിനഞ്ച് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളാ വനംവകുപ്പ് അനുമതി നല്‍കിയതായി ഞങ്ങളുടെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നുമാണ് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More