LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വഴി തടസപ്പെടുത്തി പൃഥ്വിരാജിന്റെ ഷൂട്ടിംഗ്; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞ് ചിത്രീകരണം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരുടെ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജുവിനെതിരെയും മുദ്രാവാക്യം ഉയര്‍ന്നിരുന്നു. കഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് കൂടി വിഷയത്തില്‍ ഇടപ്പെട്ടതോടെ സിനിമാ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. സിനിമക്ക് ചിത്രീകരണത്തിന്‍റെ അനുമതിയുണ്ടെന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കുന്നത്. 

അതേസമയം, അനുമതിയുള്ള സിനിമാ ചിത്രീകരണത്തിന്‍റെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി അപലപനീയമാണെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണയും ഡി വൈ എഫ് ഐ ഉറപ്പു നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കെ സുധാകരന്‍റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്‍റെ ലക്ഷണമാണിത്. ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More