കൊച്ചി: നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. നടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന് സിദ്ധാര്‍ത്ഥ് ഭരതന് പറഞ്ഞു.' അമ്മ സുഖം പ്രാപിച്ച് വരുന്നു, പേടിക്കാനൊന്നുമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി' എന്നാണ് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചത്.
കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പത്തുദിവസം മുന്‍പാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി താരത്തെ കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കെ പി എ സി ലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ മെച്ചപ്പെട്ടു. ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് മാത്രമേ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനം എടുക്കുകയുളളു എന്ന് അമ്മ സംഘടനാ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രമേഹമടക്കമുളള ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കെ പി എസി ലളിത അഭിനയത്തില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇപ്പോള്‍ കെ പി എ സി ലളിത തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
ലാണ് ഉളളത്.