LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രദര്‍ശനം കഴിഞ്ഞിട്ടും പോസ്റ്റര്‍ നീക്കിയില്ല; തിയേറ്ററിന് മുന്നില്‍ ജോജുവിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ ജോജുവിന്‍റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കൊവിഡിന് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ ജോജു അഭിനയിച്ച 'സ്റ്റാര്‍' എന്ന സിനിമ ഷേണായിസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും ജോജുവിന്‍റെ പോസ്റ്റര്‍ മാറ്റിയില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്.   

ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്. കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാഹനത്തിന്‍റെ അറ്റകുറ്റപണിയ്ക്കായി ഏകദേശം ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജോജു കോടതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം അടച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, അറ്റകുറ്റപണിയുടെ 50 ശതമാനമല്ല, കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More