LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്നും 22.5 ടണ്‍ ആക്‌സില്‍ ലോഡുളള റോറോ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന രീതിയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി രൂപ കല്‍പ്പന ചെയ്തിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ റെയില്‍ വിനാശത്തിനുളള പദ്ധതിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. പ്രളയത്തെക്കുറിച്ച് പഠിച്ച സമിതികളുടെ ശുപാര്‍ശകളൊന്നും നടപ്പിലാക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ പുനരധിവാസത്തിന് പദ്ധതികളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രനടക്കമുളള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. കെ റെയില്‍ വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുമെന്നും പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. കെ റെയില്‍ എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും നന്ദിഗ്രാമും സിംഗൂരും ആവര്‍ത്തിക്കാതെ കേരളത്തില്‍ കെ റെയില്‍ നടപ്പിലാക്കാനാവില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More