LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി പി എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി പി എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സി പി എം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍. തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷിത്വം എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഇതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽ ഡി എഫ് മീറ്റിങ്ങില്‍ ചര്‍ച്ചയായില്ലെന്നും മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് സർക്കാർ പരിശോധിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.  

അതേസമയം, മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ വനം വകുപ്പിനെ പ്രതികൂട്ടിലാക്കി ജലവിഭവ വകുപ്പ്. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും. ഉത്തരവിറക്കാന്‍ കാരണമായ യോഗത്തെക്കുറിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റീന്‍ നിയമസഭയില്‍ വിശദീകരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഡാമിനുതാഴെയുളള പതിനഞ്ച് മരങ്ങള്‍ വെട്ടാനാണ് ഉത്തരവില്‍ കേരളം അനുവദിച്ചത്. അനുമതി ലഭിച്ചതോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ കേരളത്തിന് നന്ദിയറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്​റ്റ്​​ ബെന്നിച്ചൻ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More