LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുപിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; പൈപ്പില്‍ കയര്‍ കെട്ടി തൂങ്ങി മരിച്ചതാണെന്ന് പൊലീസ്‌

ലക്‌നൗ: യുപിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ മരിച്ച നിലയില്‍. ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ചാന്ദ് മിയാന്‍ എന്ന യുവാവിനെ സദര്‍ കോട്വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ അടുത്ത ദിവസം സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ ചാന്ദ് മിയാന്‍ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞു. മടങ്ങിവരാന്‍ വൈകിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ഒരു ജാക്കറ്റ് ധരിച്ചിരുന്നു അതിലെ കയറുപയോഗിക്ക് കുരുക്കുണ്ടാക്കി ബാത്ത്‌റൂമിലെ രണ്ടടി മാത്രം ഉയരത്തിലുളള പൈപ്പില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.

'തിങ്കളാഴ്ച്ച വൈകുന്നേരം എട്ടുമണിക്ക് മകനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ എഫ് ഐ ആറിന്റെ കോപ്പി വാങ്ങാന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഇപ്പോള്‍ സ്‌റ്റേഷനിലേക്ക് കയറരുതെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ചൊവ്വാഴ്ച്ച വൈകുന്നേരം മകന്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയാണ് വന്നത്. എന്റെ മകന്‍ നിരപരാധിയാണ്. സ്റ്റേഷനിലെത്തിച്ച് 24 മണിക്കൂറിനുളളില്‍ അവന്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കില്ല' ചാന്ദ് മിയാന്റെ പിതാവ് അല്‍ത്താഫ് പറഞ്ഞു.

സംഭവത്തില്‍ ഇന്‍സ്‌പെക്ടറുള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് എസ് പി രോഹന്‍ പ്രമോദ് പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും എസ് പി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More