LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞിനെ കിട്ടാന്‍ അനുപമ അനിശ്ചിതകാല സമരം ആരംഭിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സമരത്തിനൊരുങ്ങി അനുപമ. ഇന്നുമുതല്‍ ശിശുക്ഷേമ സമിതിക്കുമുന്നില്‍ രാപ്പകല്‍ സമരമിരിക്കും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്. വകുപ്പ് തല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയരായ ആളുകള്‍ സ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം അട്ടിമറിക്കാനുളള സാധ്യതയുണ്ടെന്നും, അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു.

കഴിഞ്ഞ ദിവസം കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹേബിയസ് കോര്‍പ്പസ് അനുപമ പിന്‍വലിച്ചിരുന്നു. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് തനിക്ക് കൈമാറണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്ന് പറയാന്‍ കഴിയില്ല. ഡി എന്‍ എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.\

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് അനുപമ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. കുഞ്ഞിനെ മാതാപിതാക്കള്‍ എടുത്തുകൊണ്ടുപോയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസത്തിനുശേഷമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടീതല അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More