LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബലാത്സംഗക്കേസ്: യുപി മുന്‍ മന്ത്രിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്

ഭോപാല്‍: ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗം ചെയ്ത കേസിലാണ്  പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി പി കെ റായ് യാണ് വിധി പ്രസ്താവിച്ചത്. പ്രജാപതിയും മറ്റ് രണ്ട് കുറ്റവാളികളായ അശോക് തിവാരിയും ആശിഷ് ശുക്ലയും ശിക്ഷ വിധിക്കുമ്പോള്‍ കോടതിയിൽ ഉണ്ടായിരുന്നു.

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുവാന്‍ ആദ്യം തയ്യാറായില്ല. പൊലീസിന്‍റെ ഈ നിലപാടിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2014 മുതൽ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കിയെന്നും, തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ലാണ് പ്രജാപതി അറസ്റ്റിലാകുന്നത്. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കോടതി ആദ്യം ഇവരെ വെറുതെ വിട്ടിരുന്നെങ്കിലും പിന്നീട് പ്രത്യേക കോടതി കേസ് പരിഗണിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിരുന്നു. പോക്സോ കേസില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കുറഞ്ഞത് 10 വർഷം തടവ് മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കും. അഖിലേഷ് യാദവ് സർക്കാരില്‍ സുപ്രധാന വകുപ്പുകള്‍ വഹിച്ച വ്യക്തിയായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More