LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാപ്പെഴുതിയവരേ.. ചരിത്രമെന്നും നിങ്ങളുടെ ശത്രുപക്ഷത്തായിരിക്കും- ഷാഫി പറമ്പില്‍

ജവഹര്‍ലാല്‍ നെഹ്രു തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലയളവില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി ജയിലില്‍ കഴിയുകയായിരുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നില്‍ ജനിച്ച്, വിദേശ സര്‍വ്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസം നേടി തിരിച്ചുവന്ന നെഹ്രു തന്റെ മുപ്പതാം വയസുമുതല്‍ അമ്പത്തിയാറാം വയസുവരെ ഇന്ത്യയ്ക്കായി ജയിലില്‍ കഴിയുകയായിരുന്നു. മാപ്പെഴുതിയവരേ ചരിത്രം എന്നും നിങ്ങളുടെ ശത്രുപക്ഷത്തായിരിക്കും- ഷാഫി പറമ്പില്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

9 തവണയായി 3259 ദിവസം,

9 വർഷത്തോളം ജയിലില്‍ .

ഒന്നാം തവണ : 88 ദിവസം (1921)

2: 266 ദിവസം (1922)

3 : 12 ദിവസം (1922)

4: 181 ദിവസം (1930)

5 :100 ദിവസം (1930)

6: 614 ദിവസം (1931-33)

7: 558 ദിവസം (1934-35)

8: 399 ദിവസം (1940-41)

9: 1041 ദിവസം (1942-45)

6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്‌റു.. ഇന്ത്യയുടെ നെഹ്‌റു.. ലോകത്തിന്റെ നെഹ്‌റു.. മാപ്പെഴുതിയവരെ, ചരിത്ര യാഥാർത്ഥ്യങ്ങൾ എന്നും നിങ്ങളുടെ ശത്രുപക്ഷത്തായിരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More