LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും; സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനെതിരെ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

കൊച്ചി: സംഘപരിവാറുകാരില്‍നിന്ന് തനിക്ക് വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവരുന്നതെന്ന് ഇത്തവണത്തെ ലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ച കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. വസ്തുതകള്‍ മനസിലാക്കാതെ താന്‍ രാജ്യദ്യോഹം ചെയ്‌തെന്ന തരത്തിലാണ് ബിജെപി പ്രചരണങ്ങള്‍ നടത്തുന്നതെന്ന് അനൂപ് പറഞ്ഞു. 2020 മാര്‍ച്ചില്‍ താന്‍ വരച്ച കാര്‍ട്ടൂണിനാണ് പുരസ്‌കാരം ലഭിച്ചതെന്നും അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയുളള വരയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

 'കഴിഞ്ഞ രണ്ടുദിവസങ്ങളായി അതിഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. കാര്‍ട്ടൂണ്‍ വരച്ചു അതിന് അംഗീകാരം കിട്ടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. രാജ്യദ്രോഹപരമായ കാര്‍ട്ടൂണാണ് വരച്ചത് എന്നാണ് ബിജെപിയുടെ പ്രചരണം. നിരന്തരം തെറികളും മോശം സന്ദേശങ്ങളുമാണ് വരുന്നത്. 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് ഗോമൂത്രവും, ചാണകവും ഉപയോഗിച്ചുളള ചികിത്സകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നപ്പോഴത്തെ  വരയാണ്. ഇന്ന് നൂറുകോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് പറയുന്നുണ്ട് ഈ സാഹചര്യത്തിലുളള കാര്‍ട്ടൂണല്ല അത്. ഇത് മനസിലാക്കാതെയാണ് ബിജെപിയും സംഘപരിവാറും എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്' അനൂപ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതുവിഷയമായാലും താന്‍ വരക്കേണ്ടത് വരക്കുക തന്നെ ചെയ്യും. അതിന് പാര്‍ട്ടി വ്യത്യാസമുണ്ടാവില്ലെന്ന് അനൂപ് പറഞ്ഞു. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍ വരക്കുമ്പോള്‍ സ്വാഭാവികമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട് അതിനെ സ്വാഗതം ചെയ്യുന്നു എന്നാല്‍ അവരൊന്നും ആക്രമിക്കാറില്ല. വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും എന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. അനൂപിന്റെ കാര്‍ട്ടൂണിനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുളള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതണ്ട എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More