LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്റെ വീടിന്റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കൂ, അപ്പോള്‍ ഹിന്ദുത്വ എന്താണെന്നറിയാം- സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: ഹിന്ദുത്വ ചെയ്യുന്നതെന്താണെന്ന് മനസിലാക്കാന്‍ തന്റെ വീടിന്റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കിയാല്‍ മതിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. ഫോണിലൂടെയുളള അസഭ്യം പറയലിനും സൈബര്‍ ആക്രമണത്തിനും പുറമേ വീടുകേറി ആക്രമിക്കാനും തുടങ്ങി. കത്തിയമര്‍ന്ന വീടിന്റെ വാതിലാണ് താന്‍ പറഞ്ഞതിന് സാക്ഷ്യം എന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മുസ്ലീം വിഭാഗത്തിലെ ജിഹാദിസ്റ്റുകളെക്കുറിച്ച് പറയാമെങ്കില്‍ ഹിന്ദുത്വയെക്കുറിച്ച് പറയുന്നതില്‍ നിന്ന് തന്നെ വിലക്കുന്നതെന്തിനാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യമുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ ഒന്നാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വത്തെ ഐഎസ് ഭീകരരുമായി താരതമ്യപ്പെടുത്തിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നൈനിറ്റാലിലെ വീടിന് സംഘപരിവാര്‍ അനുകൂലികള്‍ തീയിട്ടത്. തീയിട്ടതിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ ഖുര്‍ഷിദ് തന്നെയാണ് പുറത്തുവിട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു കാളിംഗ് കാര്‍ഡിന്റെ ആവശ്യമില്ലായിരുന്നു. അല്ലാതെ തന്നെ ഈ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കുമായിരുന്നു. ഇതല്ല ഹിന്ദൂയിസം എന്ന് ഇപ്പോഴും പറയുന്നത് തെറ്റാണോ?  എന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നതാണ് സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകം. രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കള്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More