LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ പി സി സി പുനസംഘടന നിര്‍ത്തിവെക്കണം: സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി

ഡല്‍ഹി: കെ പി സി സി പുനസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍‌ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണും. എ ഐ സി സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് കെ പി സി സി പുനസംഘടന ആവശ്യമില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. നാളെയാണ് സോണിയാ ഗാന്ധിയുമായി ഉമ്മന്‍‌ചാണ്ടി ചര്‍ച്ച നടത്തുക. 

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന ആവശ്യമില്ലെന്നാണ് ഉമ്മന്‍‌ചാണ്ടി പറയുന്നത്. നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇക്കാര്യം തള്ളുകയായിരുന്നു. ഭൂരിഭാഗം ഡി സി സി നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവരാണ്  എന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ചില തീരുമാനങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാൻ ചർച്ച ഉടന്‍ നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. അതേസമയം, ഹൈക്കമാൻഡിന്‍റെ അനുമതിയോടെയാണ്  പാർട്ടി പുനസംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി ദില്ലിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More