LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: മരിച്ച ആളുടെ മൃതദേഹം കബറടക്കി

കേരളത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കബറടക്കി.കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ യാക്കുബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹമാണ് കബറടക്കിയത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടപടി ക്രമങ്ങൾ. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. പത്ത് അടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.  5 ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ്  69 കാരനായ  യാക്കൂബ്  ഹുസൈൻ സേട്ട് മരിച്ചത്. കേരളത്തിലെ ആദ്യത്ത് കൊവിഡ-19 ബാധിച്ചുള്ള മരണമാണ് ഇത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. ഫെബ്രുവരി 16-നാണ് ഇയാൾ ദുബായിൽ നിന്നും കേരളത്തിൽ എത്തിയത്.  സേട്ടും ഭാര്യയും വിമാനത്താവളത്തിൽ നിന്ന് ഇയാൾ കയറിയ ഓൺലൈൻ ടാക്സി ഡ്രൈവറും രോ​ഗ ബാധിതരാണ്. താമസിച്ചിരുന്ന ഫ്ലാറ്റിലെ 44 പേർ നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിമാനത്തിലെ യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാർച്ച് 22-നാണ് ഇയാളെ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബൈപ്പാസ് സർജറിക്ക് ഇയാൾ നേരത്തെ വിധേയനായിരുന്നു. ന്യൂമോണിയയും ഉയർന്ന രക്തസമ്മർദ്ദവും ഇയാൾക്കുണ്ടായിരുന്നു.

കൊറോണ വൈറസ് മൂലം മരണമടഞ്ഞയാളെ  രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ്  മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു . കേരളത്തിൽ ആദ്യ കൊവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.  കോട്ടയത്ത്  88 വയസും 96 വയസുമുള്ള രണ്ടുപേര്‍ ഇപ്പോഴും ചിക്സയിലാണ്. ഇവരുടെ കൂടെ അഡ്‌മിറ്റായ പലരും നെഗറ്റീവായെന്നും മന്ത്രി പറഞ്ഞു.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More