അട്ടപ്പാടി: തൃശൂരില്‍ നടക്കുന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തി അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനി. ഗോത്രവിഭാഗത്തില്‍ നിന്ന് കേരളാ ഫിറ്റ്‌നസ് ഫാഷനില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെയാളാണ് അനു. മത്സരത്തിലേക്ക് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും തങ്ങളെപ്പോലുളളവര്‍ക്ക് ഇത്തരം അവസരങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് ലഭിക്കുകയെന്നും അനുപ്രശോഭിനി പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ പഴനിസ്വാമിയുടെ മകളാണ് അനുപ്രശോഭിനി. പഴനിസ്വാമി മണ്ണാര്‍ക്കാട് വനംവകുപ്പ് ജീവനക്കാരനാണ്. അമ്മ ബി ശോഭ എസ് ടി പ്രമോട്ടറാണ്. പാലക്കാട് മോയന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനു. മിസ് കേരള ഫിറ്റ്‌നസ് ഫാഷന്‍ മത്സരത്തിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ അവസാനത്തോടെയായിരിക്കും നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രിയനന്ദനന്റെ ധബാരിക്കുരുവിയെന്ന ഗോത്രവിഭാഗക്കാര്‍ മാത്രം അഭിനയിക്കുന്ന സിനിമയില്‍ അനുപ്രശോഭിനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധാരാബിക്കുരുവി ആദിവാസി ഗോത്രഭാഷയായ ഇരുളിയിലാണ് ചെയ്യുന്നത്. ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ-സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നഞ്ചിയമ്മയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.