LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എവിടെയോ എന്തോ തകരാറ് പോലെ': ആ കുറുപ്പ് താനല്ലെന്ന് ശിവന്‍കുട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നുമുണ്ട്. ഇപ്പോള്‍ തന്നെയും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെയും കാണാന്‍ ഒരുപോലെയുണ്ടെന്ന സൈബര്‍ ട്രോളുകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. താനല്ല സുകുമാര കുറുപ്പ് കെട്ടോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

സുകുമാര കുറുപ്പിന്‍റേയും തന്‍റേയും ഫോട്ടോ പങ്കുവച്ചുകൊണ്ട്, എവിടെയോ എന്തോ തകരാറ് പോലെ എന്ന അടിക്കുറിപ്പോടെ യാണ് സമൂഹ മാധ്യമങ്ങളിലെ അതിരുകടന്ന പരിഹാസങ്ങളോട് മന്ത്രിയുടെ പ്രതികരണം. 'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്... ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് ?' എന്നും അദ്ദേഹം കുറിച്ചു. യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തേ, എസ് എസ് എല്‍ സി റസള്‍ട്ട് വന്നപ്പോഴും, നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടിയെ ട്രോളന്മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.

അതേസമയം, കോവിഡ് പ്രതിസന്ധി മാറ്റി തിയറ്ററുകൾ ആരവം ഉയർത്തിയ ദുൽഖര്‍ സല്‍മാന്റെ കുറുപ്പ് 50 കോടി ക്ലബ്ബിൽ കയറി. താരം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറു കോടിയിലധികം രൂപ ചിത്രം കളക്റ്റ് ചെയ്തിരുന്നു. ലോകമെമ്പാടും 1500 സ്ക്രീകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Contact the author

Web Desk