LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരിപ്പൂരില്‍ ഏഴരക്കിലോ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏഴര കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ 3 വിമാനങ്ങളിലെ യാത്രാക്കാരില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം കണ്ടെത്തിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ്‌, വളയം സ്വദേശി ബഷീര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, തൃശൂര്‍, കാസര്‍ഗോഡ്‌ സ്വദേശികളായ നിതിന്‍ ജോര്‍ജ്ജ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ശരീരത്തിലും ബാഗേജുകളിലുമായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു. ഡിപാര്‍ട്ട്മെന്‍റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 

ഇന്നര്‍ വെയറിനുള്ളിലും, കാര്‍ട്ടന്‍ കാര്‍ഡ്ബോര്‍ഡിനകത്തും കയറ്റി അതിവിദഗ്ദമായാണ് പ്രതികള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. അഞ്ചുപേരില്‍ നിന്നായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം മൂന്നേമുക്കാല്‍ കോടിരൂപയാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയിലും  കോഴിക്കോട് അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു. നാലേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി ജലീല്‍, കോഴിക്കോട് സ്വദേശി ഹനീഫ എന്നിങ്ങനെ മൂന്നു പേരില്‍ നിന്നുമായി പിടിച്ചെടുത്തത്. ഡിപാര്‍ട്ട്മെന്‍റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരം തന്നെയാണ് എല്ലാ വേട്ടയ്ക്ക് പിന്നിലും അധികൃതര്‍ക്ക് സഹായമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ കണ്ണൂര്‍ അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണ്ണം കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More