LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ധനവില: രാജസ്ഥാന്‍ കുറച്ചില്ലല്ലോ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ മറുചോദ്യം; ഇനിയോ?- രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അല്പമെങ്കിലും ഉളുപ്പും കരളലിവും തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കിൽ കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയോട് ഇന്ധനവിലയെക്കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നികുതി കുറച്ചിട്ടില്ലല്ലോയെന്നായിരുന്നു മറുചോദ്യം. സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറച്ചിരിക്കുന്നുവെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജനഹിതമറിഞ്ഞ് തീരുമാനമെടുത്ത പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഹൃദയാഭിവാദ്യങ്ങൾ.❤️❤️❤️

നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ,  ഇന്ധന നികുതിയുടെ പേരിൽ കൊള്ളയടിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് നേർത്തൊരു ആശ്വാസമാകുവാൻ സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതിയിൽ നിന്ന് പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനം അഭിനന്ദനീയമാണ്.

ഈ പറഞ്ഞത് രാജസ്ഥാൻ സർക്കാരിന്റെയും അശോക് ഗെഹ്ലോട്ടിന്റെയും കാര്യമാണ്. പിന്നെയെന്തിനാണ് വിജയന്റെ ചിത്രമെന്ന് ചോദിച്ചാൽ, ഈ വിജയനും വിജയന്റെ പാർട്ടിക്കാരുമാണ് ഇവിടെ വില കുറയ്ക്കാത്തതിനെ പറ്റി ചോദിക്കുമ്പോൾ രാജസ്ഥാൻ രാജസ്ഥാൻ എന്ന് വിലപിച്ചു കൊണ്ടിരുന്നത്. ഇനിയെങ്കിലും അല്പമെങ്കിലും ഉളുപ്പോ കരളലിവോ തിരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കിൽ ഇവിടെയും നികുതി കുറയ്ക്കുവാൻ തയ്യാറാകണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More