LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുളളില്‍ കേരളത്തിലെത്തിക്കുമെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെ കേരളത്തിലെത്തിക്കാന്‍ ഉത്തരവ്. കുഞ്ഞിനെ അഞ്ചുദിവസത്തിനുളളില്‍ കേരളത്തിലെത്തിക്കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംസ്ഥാന ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎന്‍എ പരിശോധനകള്‍ക്കായാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കുന്നത്. ഉത്തരവ് രാവിലെ പതിനൊന്നുമണിയോടെ അനുപമക്ക് കൈമാറും. നിലവില്‍ ആന്ധ്രപ്രദേശിലുളള അധ്യാപക ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് അനുപമയുടെ കുഞ്ഞുളളത്. കേസ് ശനിയാഴ്ച്ച കുടുംബക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഡബ്ല്യുസിയുടെ നടപടി.

കഴിഞ്ഞ ദിവസം അജിത്തും അനുപമയും കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റും അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  ശിശുക്ഷേമ സമിതിയും ഡിഡബ്ല്യുസിയും ഒത്തുകളിക്കുന്നതായി സംശയമുണ്ടെന്ന് അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി ചെയര്‍പേഴ്‌സണെയും പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള അനുപമയുടെ സമരം എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. നവംബര്‍ പതിനൊന്നിനാണ് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടുംവരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More