LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാഗ്യം കൊണ്ടുവന്ന ഭിക്ഷക്കാരന്റെ മരണാനന്തര ചടങ്ങിനെത്തിയത് ആയിരങ്ങള്‍

ബെല്ലാരി: നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു യാചകനും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന നാല്‍പ്പത്തിയഞ്ചുകാരനായ ഒരു യാചകന്റെ മരണാനന്തര ചടങ്ങിനെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം. ബസിടിച്ചാണ് ബസ്യ മരിച്ചത്. നവംബര്‍ 12-ന് ബസ് ഇടിച്ച ബസ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 

നഗരത്തിലുടനീളം ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച ബാനറുകള്‍ സ്ഥാപിക്കുകയും ബാന്റും വാദ്യമേളങ്ങളുമുള്‍പ്പെടെ  മൃതദേഹം വഹിച്ച് ഘോഷയാത്ര നടത്തുകയും പൊതുദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. കര്‍ണാടകയുടെ പല ഭാഗത്തുനിന്നായി ആയിരക്കണക്കിന് ജനങ്ങളാണ് ബസ്യയെ അവസാനമായി കാണാനായി ബെല്ലാരിയിലെത്തിയത്. 

മാനസിക വൈകല്യമുളള, തെരുവില്‍ കഴിയുന്ന ഒരു യാചകന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്ര പ്രിയപ്പെട്ടവനായത്?   

ബസവ എന്നായിരുന്നു പേര്. എന്നാല്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ ഹുച്ച ബസ്യ അഥവാ ഭ്രാന്തന്‍ ബസ്യ എന്ന് അദ്ദേഹത്തെ വിളിച്ചു. നാട്ടുകാര്‍ക്ക് ബസ്യ ഭാഗ്യം കൊണ്ടുവരുന്നയാളായിരുന്നു. ബസ്യക്ക് ഭിക്ഷ കൊടുക്കുന്ന ദിവസം തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് നടക്കുമെന്ന് അവര്‍ വിശ്വസിച്ചു. ബസ്യക്ക് എത്ര പണം കൊടുത്താലും അദ്ദേഹം അതില്‍ നിന്ന് ഒരുരൂപ മാത്രം എടുത്ത് ബാക്കി ഉടമക്ക് തിരിച്ചുനല്‍കുമായിരുന്നു. ആരെയും ഉപദ്രവിക്കാതെ, ആര്‍ക്കും ശല്യമാകാതെ ജീവിച്ചിരുന്ന ബസ്യ എല്ലാവരെയും സ്‌നേഹത്തോടെ അപ്പാജി എന്നായിരുന്നു വിളിച്ചിരുന്നത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More