LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാര്‍ഷിക നിയമം പിന്‍വലിക്കല്‍: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമരീന്ദര്‍ സിംഗ്

പഞ്ചാബ്‌: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് നന്ദി അറിയിച്ച് പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ദരിദ്രരാണെന്നും അവരുടെ വേദന മനസിലാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയാണ്‌ അമരീന്ദര്‍ സിംഗിന്‍റെ ട്വീറ്റ്.

ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞ്ചാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അമരീന്ദര്‍ സിംഗ് പാര്‍ട്ടി അംഗത്വം രാജി വെച്ച് പുതിയ പാര്‍ട്ടി രൂപികരിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കര്‍ഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാലാണ് സഖ്യത്തിന് തയ്യാറായിരിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More