LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കങ്കണ റനൗട്ട് ആദ്യം ചരിത്രം പഠിക്കട്ടെ- ശശി തരൂര്‍ എം പി

ഡല്‍ഹി: ബോളീവുഡ് നടി കങ്കണ റണൗട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം പി. ചരിത്രത്തെ വിമര്‍ശിക്കണമെങ്കില്‍ ആദ്യം ചരിത്രം അറിഞ്ഞിരിക്കണം. മഹാത്മാഗാന്ധിയെ വിമര്‍ശിക്കുന്നതിന് മുന്‍പ് 1947 നടന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്  കങ്കണ മനസിലാക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014-ലാണെന്നും 1947-ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്‍റെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള എന്‍ ഡി ടി വിയുടെ ചോദ്യത്തിനാണ് ശശി തരൂരിന്‍റെ മറുപടി.

''നിങ്ങളുടെ നിയമം അനീതി നിറഞ്ഞതാണ്. അത് ഞാന്‍ ലംഘിക്കുകയാണ് ''എന്നാണ് ബ്രിട്ടീഷുകാരോട്‌ മഹാത്മജി പറഞ്ഞത്. ഈ വാക്കുകള്‍ ബ്രിട്ടീഷുകാരോടുള്ള യാചനയായാണ്‌ കങ്കണക്ക് തോന്നുന്നതെങ്കില്‍ ചരിത്രത്തെക്കുറിച്ച് അവര്‍ക്ക് യാതൊരുധാരണയുമില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും അവര്‍ ചരിത്രം പഠിക്കണമെന്നും  തരൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു. ലോക മാധ്യമങ്ങൾ ഇന്ത്യയിലെ ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാരണത്താല്‍ അടുത്തകാലത്തായി ഇന്ത്യ ലോകത്ത് മോശമായി ചിത്രീകരിക്കപ്പെടുകയാണ്. അത് ഖേദകരമാണെന്നും ശശീ തരൂര്‍ എം പി കൂട്ടിച്ചേര്‍ത്തു.

നമ്മെ ഭരിക്കുന്ന പാര്‍ട്ടി തെറ്റായ രീതിയിലാണ് പോകുന്നതെങ്കില്‍ അതിനെ വിമര്‍ശിക്കുകയാണ് ദേശസ്നേഹം. സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കുന്ന കങ്കണ റനൗട്ടിന്‍റെ പരാമർശം പരിഹാസ്യമാണെന്നും തരൂർ കുറ്റപ്പെടുത്തി. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More