LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു

ഡല്‍ഹി: ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ ദമ്പതികളിലെ കെ ആര്‍ വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയന്‍ ഹൃദയാഘാദത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. കൊച്ചിയില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന വിജയന്‍ 'ബാലാജി' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് പ്രതിദിനം 300 രൂപ മാറ്റിവച്ചായിരുന്നു വിജയനും ഭാര്യ മോഹനയും ലോകം ചുറ്റിയിരുന്നത്. കഴിഞ്ഞ പതിനാറുവര്‍ഷത്തിനിടെ വിജയനും ഭാര്യയും സന്ദര്‍ശിച്ചത് 26 രാജ്യങ്ങളാണ്. റഷ്യാ സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച്ച മുന്‍പാണ് ഇരുവരും തിരിച്ചെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടിക്കാലത്ത് അച്ഛനൊപ്പം നടത്തിയ യാത്രകളാണ് വിജയന് യാത്രകളോട് പ്രിയമുണ്ടാക്കിയത്. പഴനി, കന്യാകുമാരി, ശബരിമല, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അച്ഛനൊപ്പം പോയിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ സ്വയം രാജ്യത്തിന്റെ പല ഭാഗത്തേക്കും  സ്വയം യാത്ര ചെയ്തു. വിവാഹശേഷം ഭാര്യ മോഹനയും യാത്രകളില്‍ കൂട്ടായി. അമ്പത്തിയഞ്ചയഞ്ച് / അമ്പത്തിയാറ് വയസുളളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യ വിദേശയാത്ര. മൂന്ന് പതിറ്റാണ്ടിനുളളില്‍ യുഎസ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, ബ്രസീല്‍, അര്‍ജന്റീന, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചുകഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More