LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തത് കൊണ്ടാണോ ഉഴുന്നും ചെറുപയറും വരെ സെഞ്ച്വറിയടിച്ചിരിക്കുന്നത് - അബ്ദുറബ്ബ്

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ആവശ്യ വസ്തുക്കളുടെ വില വര്‍ധനവിനെതിരെയാണ് അബ്ദുറബ്ബിന്‍റെ വിമര്‍ശനം. അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തത് കൊണ്ടാണോ ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചിരിക്കുന്നത് എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോൾ പച്ചക്കറിയും മോശമാക്കിയില്ല.മുരിങ്ങയും, വെണ്ടക്കയും, ബീൻസും വരെയിപ്പോൾ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്...ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് LDF ജനങ്ങൾക്ക് തന്ന ഉറപ്പാണ്.. അതാണ് യാഥാർത്ഥ്യമാകുന്നത്.

വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും,വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല. വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർകിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റിൽ ഓരോ കോലുമിഠായി കൂടി നൽകുന്നതോടെ ജനത്തിന് സന്തോഷം...!അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More