LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് വലതുപക്ഷമാണെന്ന് പറയാന്‍ താന്‍ സമ്മതിക്കുകയില്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസാണ് ഇടതുപക്ഷമെന്നും വി ഡി സതീശന്‍ പറഞ്ഞു. സി പി ഐ എം തീവ്ര വലതുപക്ഷമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാള വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വി ഡി സതീശന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടിയല്ല. ആളുകള്‍ വെറുതേ പറയും ഇടതുപക്ഷവും വലതുപക്ഷവുമെന്ന്. സി പി ഐ എം വലതുപക്ഷ ചായ് വിലേക്ക് പോകുന്ന പാര്‍ട്ടിയാണ്. അവരുമായുളള ആശയപോരാട്ടത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രധാന വിമര്‍ശനവും അതാണ്. ഈ അടുത്ത കാലത്ത് സി പി ഐ എം എടുത്ത നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാവും. അനുപമയുടെ വിഷയത്തില്‍ ഒരു പുരോഗമന പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണോ സി പി ഐ എം സ്വീകരിച്ചത്? നിങ്ങളെന്ത് ഇടതുപക്ഷമാണെന്ന് ഞാന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ട്' വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന് ശക്തമായ സംഘടനാ ബലം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അടുത്തയാളായിരുന്നു താനെന്നും അവരുടെ രാഷ്ട്രീയമല്ല തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More