LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുളിപ്പിക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തിന്റെ കയ്യൊടിഞ്ഞു; ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി

ആഗ്ര: കുളിപ്പിക്കുന്നതിനെ ശ്രീകൃഷ്ണ വിഗ്രഹത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സിക്കാന്‍ ആശുപത്രിയിലെത്തിച്ച് ക്ഷേത്രപൂജാരി! ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലാണ് ശ്രീ കൃഷ്ണ വിഗ്രഹവുമായി പൂജാരി എത്തിയത്. വിഗ്രഹം വൃത്തിയാക്കുന്നതിനിടെയാണ് കേടുപാടുണ്ടായത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വിഗ്രഹവുമായി ആശുപത്രിയില്‍ എത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് വിഗ്രഹത്തിന് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു. സങ്കടം സഹിക്കവയ്യാതെയാണ് എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. 30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ്‌ ലേഖ് സിങ്. ഇത്രയും കാലം ഒരു ദിവസംപോലും മുടങ്ങാതെ ശ്രീകൃഷ്ണ വിഗ്രഹത്തെ പൂജിക്കുന്നതിലും പരിചരിക്കുന്നതിലും മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ എത്തിയ ഉടന്‍തന്നെ വിഗ്രഹത്തിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ലേഖ് സിങ് ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കുകയും ഉടന്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൂജാരി പൊട്ടിക്കരഞ്ഞ് ഡോക്ടര്‍മാരുടെ കാലില്‍ വീണ് കേണപേക്ഷിക്കാന്‍ തുടങ്ങി. അതോടെ ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. പൂജാരിയുടെ വികാരത്തെ മാനിച്ചുകൊണ്ട് രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാള്‍  പറഞ്ഞു.

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More