LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും: മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് ആന്‍റണി രാജു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധന വില വര്‍ധനവിന്‍റെ ഭാഗമായി ബസ് ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ച സര്‍ക്കാര്‍ സംഘടനകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാന ആവശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്ര കൂലി 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന ആവശ്യം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബസ് ഉടമകളുടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍, സംഘടനകള്‍ക്ക് മുന്‍പില്‍ പ്രത്യേക നിബന്ധനകള്‍ ഒന്നും തന്നെ വെച്ചിട്ടില്ല. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ താത്പര്യപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചാർജ്  വർധിപ്പിക്കുമ്പോൾ, ഓരോ ഫെയർ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന പോരായ്‌മകള്‍ പരിഹരിക്കുമെന്നും രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിമായും ചര്‍ച്ച നടത്തിയ ശേഷം നിരക്ക് വര്‍ധനവിനെക്കുറിച്ച് അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More