LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ്  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ നവംബര്‍ പതിനാറിനായിരുന്നു ഷീബ പൂജപ്പുര സ്വദേശി അരുണ്‍കുമാറിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.  ഷീബയും അരുണും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് തിരിച്ചറിഞ്ഞതോടെ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ഷീബയെ പ്രകോപിച്ചത്. 

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷീബ തയാറായില്ല. പിന്നീട് രണ്ടുലക്ഷം രൂപ നല്‍കിയാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഷീബ സമ്മതിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പളളിയുടെ മുന്നില്‍ വച്ച് സംസാരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് ഷീബ അരുണിന്റെ മുഖത്തേക്ക് വീശുകയായിരുന്നു. അരുണ്‍ ആക്രമണം തടുക്കുന്നതിനിടെ ഷീബയ്ക്കും പരിക്കേറ്റു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒറ്റക്കെത്തണമെന്നാണ് ഷീബ അരുണിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അരുണ്‍ വന്നത്. പരിക്കേറ്റ അരുണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം അങ്കമാലിയിലെ പ്രാഥമിക ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. പിന്നീട് അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടമായി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More