LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റും വൈദ്യപരിശോധനയും ഇന്ന്‌

തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റും വൈദ്യപരിശോധനയും ഇന്ന് നടക്കും. വൈദ്യ പരിശോധനക്കുശേഷമാവും ഡിഎന്‍എ ടെസ്റ്റ് നടത്തുക. കുഞ്ഞിനെ തിരികെ കൊണ്ടുവന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ല്യുസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആന്ധ്രപ്രദേശിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസും ചേര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്.

കുഞ്ഞ് നിലവില്‍ തിരുവനന്തപുരത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുളളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിദ്ധ്യത്തിലാവും വൈദ്യപരിശോധന. ഡിഎന്‍എ ഫലം അനുകൂലമായാല്‍ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്ത് നല്‍കിയതാണെന്ന അനുപമയുടെ വാദം ശരിയാവും. അതോടെ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനും ഉള്‍പ്പെടെയുളളവര്‍ പ്രതിക്കൂട്ടിലാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കുഞ്ഞിനെ കാണാന്‍ അനുവാദം നല്‍കണമെന്ന് അനുപമ ആവശ്യപ്പെട്ടു. നടപടികള്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അനുപമ ആരോപിച്ചു. ഈ മാസം മുപ്പതിനാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. അതിനുമുന്‍പായി ഡിഎന്‍എ ടെസ്റ്റ് ഫലമടക്കമുളള വിവരങ്ങളുള്‍ക്കൊളളിച്ച്‌ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More