LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയുടെ പൊളളത്തരങ്ങള്‍ വിശ്വസിക്കാന്‍ ഇനിയും ജനങ്ങളെ കിട്ടില്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പൊളളവാക്കുകള്‍ വിശ്വസിച്ച് ഒരുപാട് അനുഭവിച്ച ജനങ്ങള്‍ ഇനിയും പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ തയാറല്ല. കര്‍ഷക സമരം തുടരും' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുശേഷവും കര്‍ഷകസംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

നരേന്ദ്രമോദിയെ വിശ്വാസമില്ലെന്നും നിയമം പിന്‍വലിച്ചുകൊണ്ടുളള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ എന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ടിവിയിലൂടെ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കര്‍ഷകര്‍ സമരം നിര്‍ത്തി തിരികെ വീടുകളിലേക്ക് പോവില്ല. ഈ രാജ്യത്ത് രാജവാഴ്ച്ചയല്ല ഉളളതെന്നും സര്‍ക്കാരിന്  കര്‍ഷകരുമായി സംസാരിക്കേണ്ടിവരുമെന്നും കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More