കോഴിക്കോട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വെള്ളിമാട്കുന്ന് എച്ച് എം ഡി സി(Home For Mentally Deficient Children) യിൽ അന്തേവാസിയായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൈതപ്പൊയിൽ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ നെഞ്ചിലും കൈയ്യിലും പരിക്കുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹ്യവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം ആരംഭിച്ചു.
കുട്ടിയെ പരിചരിക്കുന്നവർക്ക് വീഴ്ചപറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് സൂചന. സ്ഥാപനത്തിലെ കുട്ടികളോ ജീവനക്കാരോ കുട്ടിയെ മർദിച്ചോ എന്ന് അന്വേഷിക്കുന്നുണ്ട്. പോസ്ടുമോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാനസിക പ്രശ്നങ്ങളുള്ള കുട്ടികളെ ഒരേ മുറിയിൽ പാർപ്പിക്കരുതെന്നാണ് നിർദ്ദേശം. ഇത്തരം നിബന്ധനകൾ പാലിച്ചിരുന്നില്ലെന്ന ആരോപണവും സി ഡബ്ല്യു സി പരിശോധിക്കുന്നുണ്ട്