LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യക്കായി താജ്മഹലൊരുക്കി മധ്യപ്രദേശുകാരന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യക്കായി താജ്മഹല്‍ നിര്‍മ്മിച്ച് യുവാവ്. ഷാജഹാന്‍ ചക്രവര്‍ത്തി ഭാര്യ മുംതാസിനായി നിര്‍മ്മിച്ച താജ്മഹല്‍ ആഗ്രയിലാണെങ്കില്‍ മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് ആനന്ദ് ചോക്‌സെ നിര്‍മ്മിച്ച താജ്മഹലുളളത്. താജ്മഹലിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം മൂന്ന് വര്‍ഷമെടുത്താണ് താജ്മഹലിന് സമാനമായ സൗധം നിര്‍മ്മിച്ചതെന്ന് ആനന്ദ് ചോക്‌സെ പറഞ്ഞു. മുംതാസ് മരണമടഞ്ഞത് ബുര്‍ഹാന്‍പൂരില്‍ വച്ചാണ്. താപ്തി നദിയുടെ തീരത്തായിരുന്നു ആദ്യം താജ്മഹല്‍  നിർമ്മിക്കാനാലോചിച്ചിരുന്നത്. പിന്നീട് ആഗ്രയില്‍  നിർമ്മിക്കാന്‍ തീരുമാനിച്ചത്. 

പശ്ചിമബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുളള വിദഗ്ദരാണ് ബുര്‍ഹാന്‍പൂരില്‍ താജ്മഹലൊരുക്കാന്‍ ആനന്ദിനെ സഹായിച്ചത്. 29  അടി ഉയരത്തിലാണ് വീടിന്റെ താഴികക്കൂടം നിര്‍മ്മിച്ചിരിക്കുന്നത്. താജ്മഹലിനു സമാനമായ ഗോപുരങ്ങളും ആനന്ദിന്റെ സൗദത്തിനുണ്ട്. വീടിനകത്തെ ഫര്‍ണിച്ചറുകള്‍ രാജസ്ഥാനില്‍ നിന്നെത്തിച്ച് മുംബൈയില്‍ നിന്നുളള  മരപ്പണി വിദഗ്ദര്‍ പണികഴിച്ചതാണ്. താജ്മഹലുപോലെ ഇരുട്ടിലും തിളങ്ങുന്ന രീതിയിലാണ് വീടിന്റെ ലൈറ്റുകളും ക്രമീകരിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആനന്ദിന്റെ താജ്മഹലില്‍ താഴെ രണ്ട് വലിയ ഹാളുകളും രണ്ട് കിടപ്പുമുറികളുമാണുളളത്. മുകളിലെ നിലയില്‍ രണ്ട് കിടപ്പുമുറികളും ഒരു ലൈബ്രറിയും ഒരു പൂജാമുറിയുമാണുളളത്. ഷാജഹാന്‍ ചക്രവര്‍ത്തി 1613-ല്‍ തുടങ്ങി 1653-ലാണ് താജ്മഹലിന്റെ പണി തീര്‍ത്തത്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഇടംപിടിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More