LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തക്കാളിയും സെഞ്ച്വറിയടിച്ചു; പച്ചമുളകും കാരറ്റും വഴുതനയും പിന്നാലെ

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിയുടെ വില (Tomato price) നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. വിപണികളിൽ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കേരളത്തിലെ ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് ഇന്നത്തെ വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നവംബര്‍ മാസത്തില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് തക്കാളിയുടെ വരവു കുറയാനും വില ഉയരാനും കാരണം. 

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. മഴ ശക്തമായതോടെ മറ്റ് പച്ചക്കറികളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടായി. കാരറ്റ് (90-100 രൂപ), സവാള (50-60), ബീറ്റ്റൂട്ട് (50-65), വെണ്ടയ്ക്ക (70-80), പച്ചമുളക് (80-100) തുടങ്ങിയവയും ഉടന്‍ സെഞ്ച്വറിയടിക്കും. കിലോഗ്രാമിനു 80-100 രൂപയുണ്ടായിരുന്ന മുരിങ്ങക്കയുടെ വില 275-300 രൂപയിലേക്കാണ് ഉയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് തക്കാളിയുടെ വിളപ്പെടുപ്പ് കാലമാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വിളനാശം രൂക്ഷമായതോടെ കേരളം ഡല്‍ഹി പോലുള്ള ഉപഭോഗ വിപണികളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. 

വ്യാപാരികളേയും വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്. വൻതോതിൽ പച്ചക്കറികൾ സംഭരിക്കാനാകാത്ത സ്ഥിതിയാണ്. ആളുകൾ വളരെ കുറച്ചു സാധനങ്ങളെ വാങ്ങുന്നുള്ളൂ. വിറ്റഴിയാതെ പച്ചക്കറികൾ കേടായാൽ വൻ നഷ്ടമുണ്ടാകും.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More