LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡി എന്‍ എ പരിശോധന കാമറയില്‍ പകര്‍ത്തിയില്ല; ആരോഗ്യമന്ത്രി ഉറപ്പ് ലംഘിച്ചു

തിരുവനന്തപുരം: കുട്ടിക്കടത്ത് സംഭവത്തില്‍ ശിശുക്ഷേമ സമിതി തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് അനുപമ. ഡി എൻ എ പരിശോധന നടത്തുന്നത് മുഴുവനായി കാമറയില്‍ പകര്‍ത്താമെന്ന് ആരോഗ്യമന്ത്രി വേണ ജോര്‍ജ്ജ് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. കാമറയില്‍ പകര്‍ത്താതിരുന്നതിനുപിന്നില്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ടുതന്നെ വകുപ്പുതല അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.

ഡി എൻ എ പരിശോധന നടത്തുന്നത് കാമറയില്‍ പകര്‍ത്താതിരുന്നതിന്‍റെ പിന്നില്‍ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷിജുഖാനെയും ഒപ്പമുള്ളവരെയും സംരക്ഷിക്കാനുള്ള നീക്കമുണ്ട്. തന്റെയും അജിത്തിനെയും മൊഴിയെടുത്തപ്പോള്‍  കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത് എന്ന് അനുപമ പറഞ്ഞു. ഇതെല്ലാം തന്നെ അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അതേസമയം വനിതാ ശിശുവികസന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് സമർപ്പിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എങ്കില്‍ ആ ലൈസൻസ് എന്തുകൊണ്ട് കോടതിയില്‍ കാണിച്ചില്ല എന്നും അനുപമ ചോദിച്ചു. അതേസമയം വനിതാ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസുണ്ട് എന്നും അതിന്റെ കാലാവധി 2022 ഡിസംബറില്‍ മാതമേ തീരുകയുള്ളൂവെന്നും വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.

Contact the author

Web Desk