LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തക്കാളിയുടെ വില നിയന്ത്രിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ഇടപെടുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ തക്കാളി കിലോഗ്രാമിന് 85 രൂപക്ക് വില്‍ക്കാന്‍ തീരുമാനം. മഴക്കെടുതി മൂലം കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടമുണ്ടായതിനാല്‍ ചെറുകിട കര്‍ഷകരില്‍ നിന്നും സംഘങ്ങള്‍ വഴി നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ച് വിപണനം നടത്താമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തമിഴ്നാട്ടില്‍ 120 മുതല്‍ 140 രൂപവരെയാണ് ഒരു കിലോ തക്കാളിയുടെ വില. ആന്ധ്രപ്രദേശിലുണ്ടായ വെള്ളപ്പൊക്കവും തക്കാളി വില കുതിച്ചുയരാന്‍ ഇടയാക്കി.

ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി മൂലം കൃഷി നാശം സംഭവിച്ചപ്പോള്‍ കേരളത്തിലെ പച്ചക്കറിയുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് തക്കാളിയുടെ വില (Tomato price) നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. വിപണികളിൽ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ്  വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നവംബര്‍ മാസത്തില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് തക്കാളിയുടെ വരവു കുറയാനും വില ഉയരാനും കാരണം. വിളനാശം രൂക്ഷമായതോടെ കേരളം ഡല്‍ഹി പോലുള്ള ഉപഭോഗ വിപണികളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വ്യാപാരികളേയും വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്. വൻതോതിൽ പച്ചക്കറികൾ സംഭരിക്കാനാകാത്ത സ്ഥിതിയാണ്. ആളുകൾ വളരെ കുറച്ചു സാധനങ്ങളെ വാങ്ങുന്നുള്ളൂ എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്‌. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More