LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ഹലാല്‍ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ഇടതുപക്ഷം ചെറുക്കുമെന്നും ഭരണഘടനാ മൂല്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയിൽ നടന്ന സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. വര്‍ഗീയതയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഈ രണ്ട് പാര്‍ട്ടികളും ശ്രമിക്കുന്നത്. വര്‍ഗീയതയെ ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനാണ് സാധിക്കുക. അതിനാല്‍ ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെ വര്‍ഗീയത കൊണ്ട് തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പൗരത്വഭേദഗതിയിലൂടെ മുസ്ലിം വിഭാഗത്തെ രാജ്യത്ത് നിന്നും മാറ്റി നിര്‍ത്താനുള്ള ശ്രമം നടത്തിയത്. ഗോവധ നിരോധന നിയമത്തിലൂടെ കുറെയധികം സാധാരാണക്കാരായ ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷക പ്രക്ഷോഭം ബിജെപി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. സമാധാനപരമായി സമരം ചെയ്ത കര്‍ഷകരെ ഇല്ലാതാക്കി വിവാദകാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More