LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന് പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ജാഗ്രതാ നിര്‍ദേശം ലഭിച്ചെന്നും  വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതടക്കം കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമുളള നടപടികളെല്ലാം സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ സംസ്ഥാനത്ത് എത്തിയാല് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കേന്ദ്രമാനദണ്ഡമനുസരിച്ചുളള ക്വാറന്റൈന്‍ പാലിക്കണം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയവയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍. 

ഇതുവരെ രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഒമിക്രോണ്‍  വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയ കൊവിഡിന്റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപന ശേഷി കൂടുതലാണ് ഒമിക്രോണിന് എന്നതാണ്  ലോകരാജ്യങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. വാക്‌സിന്റെ പ്രതിരോധത്തെയും പുതിയ വകഭേദം ബാധിക്കുമെന്നും ആശങ്കയുണ്ട്. ഒമിക്രോണ്‍ ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അതിര്‍ത്തികളടച്ചുതുടങ്ങി. യുകെ, ഇറ്റലി, ജര്‍മ്മനി, കെനിയ, ജപ്പാന്‍, സിംഗപ്പൂര്‍, കെനിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്വെ, എസ്വിറ്റിനി, ലെസുത്തൂ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് കാനഡ, ജപ്പാന്‍, നെതര്‍ലന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More