LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യമാരെ തല്ലുന്നതിനെ ന്യായീകരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തില്‍ ഭാര്യമാരെ തല്ലുന്നത് ന്യായീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും തുറന്നുപറയാത്ത സ്ത്രീകളുടെ എണ്ണം കൂടിയെന്നും കുടുംബങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ ഇപ്പോഴും പുറകിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ നടത്തിയത്. 

ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ പിന്തുണക്കുന്നത് 52 ശതമാനം പേരാണ്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ സര്‍വ്വേയെ അപേക്ഷിച്ച് അത് പതിനേഴ് ശതമാനം കുറഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസം. എന്നാല്‍ മര്‍ദ്ദിക്കുന്നത് പിന്തുണയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം നാല് ശതമാനം കൂടി 63 ശതമാനമായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേരളത്തില്‍ പത്തില്‍ ഒരു സ്ത്രീക്ക് വീടുകളില്‍ നിന്ന് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ സ്ത്രീകളാണ് കൂടുതല്‍ ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്നതെന്നും അതിക്രമങ്ങള്‍ ആരോടും തുറന്നുപറയാതെ സഹിക്കുന്ന സ്ത്രീകളുടെ എണ്ണം 59 ശതമാനമായി വര്‍ധിച്ചെന്നും സര്‍വ്വേയില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More