LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്ത് ഭാഷകളിലായി എണ്ണൂറോളം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശിവശങ്കര്‍ മാസ്റ്റര്‍ പ്രശസ്തനാവുന്നത്.  സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിരുന്ന ശിവശങ്കറിന്റെ ചികിത്സാചെലവുകള്‍ നടന്മാരായ സോനു സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

തിരുടാ തിരുടി, എസ് എസ് രാജമൗലിയുടെ മഗധീര, ബാഹുബലി, അരുദ്ധതി, സൂര്യവംശം, പൂവെ ഉനക്കാഗെ, തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് ശിവശങ്കര്‍ മാസ്റ്ററായിരുന്നു. ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ് എസ് രാജമൗലിയുടെ മഗധീരയിലെ ധീരാ ധീര എന്ന ഗാനത്തിലെ നൃത്ത സംവിധാനത്തിനാണ് മികച്ച കൊറിയോഗ്രാഫിക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചത്. പൂവേ ഉനക്കാഗ, വിശ്വ തുളസി, വറലാറ്, ഉളിയില്‍ ഓസൈ എന്നീ ചിത്രങ്ങളുടെ നൃത്ത സംവിധാനത്തിന് മികച്ച കൊറിയോഗ്രാഫര്‍ക്കുളള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More