കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിലെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് അല്‍മാര്‍ മഹലില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് നാലുമണിയോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരമിച്ച പരേതനായ എ പി എം ആലി പിയാണ് ബീകുഞ്ഞി ബീവിയുടെ ഭര്‍ത്താവ്. ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കള്‍. 2019 മെയ് മാസത്തില്‍ സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചപ്പോഴാണ് ബീകുഞ്ഞി അധികാരമേറ്റത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദ്യകാലം മുതല്‍ക്കേ അറയ്ക്കല്‍ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചുപോന്നിരുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏറ്റവും പ്രായം കൂടിയ ആളാണ് കുടുംബത്തിന്റെ നായകത്വം ഏറ്റെടുക്കുക. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭരണം ഏറ്റെടുക്കും. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.