LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെയും രാജ്യത്തെ ജനങ്ങളുടെയും വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്താതെ വെറും നാല് മിനിറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങല്‍ പിന്‍വലിച്ചത്. ഇതിനര്‍ത്ഥം സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയപ്പെടുന്നുവെന്നാണ്. തെറ്റ് ചെയ്തതുകൊണ്ടാണ് കേന്ദ്രം ചര്‍ച്ചകള്‍ക്ക് തയാറാവാത്തത്. മാപ്പ് പറഞ്ഞതോടെ പ്രധാനമന്ത്രി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് ശബ്ദവോട്ടോടുകൂടിയാണ് ബില്‍ ഇരുസഭകളിലും പാസാക്കിയത്. മൂന്ന് പേജുളള ബില്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറാണ് അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടുകൂടി നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാകും. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ ഇനി അതിനെക്കുറിച്ച് ചര്‍ച്ച വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം ആരംഭിച്ചിരുന്നു. തുടര്‍ന്ന്  നിര്‍ത്തിവെച്ച സഭ 12 മണിക്കാണ് പുനരാരംഭിച്ചത്. തുടര്‍ന്നാണ് ബില്ല് പാസാക്കിയത്. ഏതു വിഷയത്തിലും കേന്ദ്രം ചര്‍ച്ചക്ക് തയാറാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം നല്‍കുമെന്നും രാവിലെ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More